Type Here to Get Search Results !

Bottom Ad

3990 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍


മഞ്ചേശ്വരം: ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോട്ടിക്ക് ഹണ്ടിന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയില്‍ 3990 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയും കുഞ്ചത്തൂരില്‍ താമസക്കാരനുമായ ഭാരത് സോങ്കാറി(30)നെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി പൊലീസ് പരിശോധന നടത്തുമ്പോള്‍ ചാക്കില്‍ കൊണ്ടു പോകുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. മഞ്ചേശ്വരം ഭാഗത്തെ പല കടകളിലും ഏല്‍പ്പിക്കാന്‍ വേണ്ടിയാണ് ചാക്കില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നത്. എസ്.ഐ ശബരികൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനീഷ്, ഡ്രൈവര്‍ സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad