Type Here to Get Search Results !

Bottom Ad

ജില്ലാ സെക്രട്ടറിയായി വി ജോയി തുടരുന്നതിൽ അതൃപ്തി; സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി ശിവൻകുട്ടി


തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ നിർണ്ണായക യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറി പദവിയിൽ നിലനിർത്താനുള്ള ധാരണയായത്. എ കെ ജി സെന്ററിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി വി ജോയി തത്കാലത്തേക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. രാജ്യസഭാംഗമായ എ എ റഹിമായിരുന്നു താത്കാലിക ജില്ലാ സെക്രട്ടറി. എം എൽ എമാർ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതാണ് സി പി എമ്മിലെ സംഘടനാ രീതി. എന്നാൽ ജില്ലയിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കം കാരണമാണ് ജോയിക്ക് ഒഴിയാനാകാത്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad