കാസര്‍കോട്: മാര്‍ക്കും പഠിപ്പും ഇല്ലാത്തതല്ല, മനുഷ്യത്വം ഇല്ലാത്ത താണ് കേരളത്തിന്റെ ഇന്നത്തെ പ്രശ്നമെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റും പാര്‍ലമെന്റ് അംഗവുമായ ഡോ. എം.പി അബ്ദുസ്സമദ് സമദാനി. പണ്ട് കാലത്ത് കലാലയങ്ങളില്‍ അതിഭീകരമായ റാഗിംഗുകള്‍ നടന്നപ്പോള്‍ ഒരു കൊലപാതകം പോലും നടന്നിട്ടില്ല. ഇന്ന് നിസാര പ്രശ്നങ്ങള്‍ക്ക് പോലും കൊലപാതകം നടക്കുന്നു. സഹപാഠിയെ കൊന്ന കുട്ടികള്‍ക്ക് പോലും എപ്ലസ് കിട്ടിയ സംഭവം ഞെട്ടല്‍ ഉളവാക്കു ന്നു. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ആദരിക്കുന്നത് കേവലം ഒരു പ്രോത്സാഹനമല്ല, മറിച്ച് വരും തലമുറയ്ക്ക് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ നല്‍കുന്ന പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറിവ് നേടുന്നതിനോടൊപ്പം തന്നെ, ആ അറിവ് നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു.
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനു മോദിക്കു ന്നതിന് വേണ്ടി കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ കല്ലട്ര മാഹിന്‍ നടപ്പിലാക്കുന്ന 'എം.എല്‍.എ എക്സലന്‍സ് അവാര്‍ഡ്' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി പി. നിധിന്‍ രാജ് ഐ.പി.എസ് മുഖ്യാതിഥിയായി സംബന്ധിച്ചു.
മുന്‍ മന്ത്രി സി.ടി അഹമ്മദലി, മുന്‍ എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, എ. അബ്ദുല്‍ റഹ്മാന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കെ. ഖാലിദ്, എ.എം കടവത്ത്, ടി.എം ഇക്ബാല്‍, കെ.എം ബഷീര്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, കെ.എം.സി.ടി കോളേജ് പ്രിന്‍സിപ്പള്‍ ഡോ. മുഹമ്മദ് അന്‍ഷാദ് പി.വൈ, പി.എ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.കെ ശറഫുദ്ധീന്‍, സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് റിസോഴ്സ് പേഴ്സണ്‍ ടി. സലീം, അനസ് എതിര്‍ത്തോട് സംസാരിച്ചു.

Post a Comment
0 Comments