കാസര്‍കോട്: ദേശീയപാതയില്‍ നായന്മാര്‍മൂലയില്‍ സ്‌കൂട്ടറില്‍ മീന്‍ ലോറി ഇടിച്ച് യുവവ്യാപാരി മരിച്ചു. ആലമ്പാടി സ്വദേശിയും ചെര്‍ക്കള പാടിയില്‍ വളം വ്യാപാരിയുമായ മുഹമ്മദ് റഫീഖ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ ദേശീയപാതയിലെ ഹില്‍ടോപ്പ് അരീനയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. കാസര്‍കോട് ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് അതിവേഗത്തില്‍ പോവുകയായിരുന്ന മീന്‍ ലോറി റഫീഖ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോ റിക്ഷയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അമിതവേഗത്തിലെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിയുടെ വന്‍ ആഘാതത്തില്‍ റഫീഖ് റോഡിലേക്ക് തെറിച്ചുവീഴുകയും റോഡരികിലെ ഇരുമ്പ് കമ്പിയിലും പിന്നീട് ഡിവൈഡറിലെ ഇരുമ്പ് ബാറുകളിലും തലയിടിക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും അപകടത്തിന്റെ തീവ്രതയില്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു മക്കളുമുണ്ട്.
നായന്മാര്‍മൂലയില്‍ സ്‌കൂട്ടറില്‍ മീന്‍ ലോറി ഇടിച്ച് യുവവ്യാപാരി മരിച്ചു
22:36:00
0

Tags

Post a Comment
0 Comments