Type Here to Get Search Results !

Bottom Ad

ഷിറിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് രണ്ടു മരണം


കുമ്പള: ദേശീയപാത 66ല്‍ ഷിറിയ ആറുവരി പാതയില്‍ സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ഉദുമ പള്ളം ദൊഡ്ഡി പള്ളിക്ക് സമീപത്തെ തെങ്ങുകയറ്റ തൊഴിലാളി മണിയുടെയും രജനിയുടെയും മകന്‍ പ്രജേഷ് (28) നീലേശ്വരത്തെ മോഹനന്റെയും ഉദുമ മാങ്ങാട്ടെ മോഹിനിയുടെയും മകന്‍ മിഥുന്‍ എന്ന അമീന്‍ (31) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.15 മണിയോടെയാണ് അപകടം സംഭവിച്ചത്. ബന്തിയോട് ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിലെ ആറുവരി ഭാഗത്ത് എത്തിയപ്പോള്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. അപകടം കണ്ട യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രജേഷിന്റെ സഹോദരി: രേഷ്മ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad