കുമ്പള: മഴയില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി മറിഞ്ഞും ഇടിച്ചും അപകടം. വാഹന യാത്രക്കാരായ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൂരംബയലില്‍ കാര്‍ മഴയില്‍ റോഡില്‍ നിന്ന് തെന്നി മറിഞ്ഞു. കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അഡൂരിലെ കാര്‍ ഡ്രൈവര്‍ റഫീഖ് (43), നഹിറ(20), റാസ(11) എന്നിവരെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പളയിലേക്ക് വരികയായിരുന്ന കാര്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മഴയില്‍ തെന്നി മറിഞ്ഞത്. മുട്ടത്ത് ദേശീയപാതയില്‍ നിന്ന് തെന്നിയ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയിലിടിക്കുകയും ഇതിന്റെ പിറകിലുണ്ടായിരുന്ന കാര്‍ നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മഴയില്‍ തെന്നി ലോറിയുടെ മധ്യത്തിലിടിക്കുകയുമായിരുന്നു. കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉപ്പള ഗേറ്റിന് സമീപത്ത് ദേശീയപാതയില്‍ കാര്‍ മഴയില്‍ റോഡില്‍ നിന്ന് തെന്നി സുരക്ഷാ ഭിത്തിയിലിടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരന് പരിക്കേറ്റു. കട്ടത്തടുക്കയില്‍ ബൈക്ക് റോഡില്‍ നിന്ന് തെന്നി മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ പ്രകാശി(35)നാണ് പരിക്കേറ്റത്.
വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നിമറിഞ്ഞും ഇടിച്ചും അപകടം; ഏഴു പേര്‍ക്ക് പരിക്ക്
15:21:00
0

Tags

Post a Comment
0 Comments