Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ് പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും: കല്ലട്ര മാഹിന്‍ എം.എല്‍.എ


കാസര്‍കോട്: കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പണികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും മെഡിക്കല്‍ കോളജിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സിവേജ് പ്ലാന്റ് എന്നിവ പുതുതായി തുടങ്ങാനുമുള്ള നടപടി സ്വീകരിക്കുമെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ അറിയിച്ചു. പ്രതിമാസ അവലോകനത്തിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശനം നടത്തിയപ്പോഴാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്.

അസോസിയേറ്റ് പ്രൊഫസര്‍ ഉള്‍പ്പെടെ സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സയ്ക്ക് ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ന്യൂറോ വിഭാഗത്തിന്റെ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാണിത്. പൂര്‍ണ സജ്ജമായി പ്രവര്‍ത്തനനിരതമാകുന്നതോടെ കാസര്‍കോട്ടെ മലയോര മേഖലയില്‍ താമസി ക്കുന്നവര്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും മെഡിക്കല്‍ കോളജ് ആശ്രയം ആകണമെന്ന് എം.എല്‍.എ പറഞ്ഞു

ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം മൂന്നാമത്തെ തവണയാണ് അര്‍ജുന്‍ പാണ്ഡ്യന്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തുന്നത് മെഡിക്കല്‍ കോളജിന്റെയും റോഡുകളുടേയും ആശുപത്രി കെട്ടിടങ്ങളുടെയും പ്രവൃത്തി ത്വരിതപ്പെടുത്താന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കെട്ടിടങ്ങളുടെ പണി എത്രയും വേഗം പൂര്‍ത്തീ കരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കുടിവെള്ള സൗകര്യം ഒരുക്കിയതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. പഠനാവധി കഴിഞ്ഞ് തിരിച്ചുവരുന്ന എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ തുറന്നുകൊടുക്കും, ഇവിടെ താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി,

കഴിഞ്ഞ മാസത്തെ അവലോകന യോഗത്തില്‍ ഹോസ്റ്റല്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. നഴ്‌സിംഗ് കോളജിലെ കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്റെ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവിലുള്ള കെട്ടിടത്തിലെ സൗകര്യം പ്രയോജനപ്പെടുത്തി കാന്റീന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എ. അരുണ്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പിജി സിന്ധു, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍ പ്രവീണ്‍, നഴ്‌സിംഗ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശോഭ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ലിപു എസ് ലോറന്‍സ്, കേരളവാട്ടര്‍ അതോറിറ്റി കെഎസ്ഇബി, പി.ഡബ്ല്യു.ഡി, കിറ്റ്‌കൊ, യുഎല്‍സിസി ഹാര്‍ബര്‍ എഞ്ചിനിയറിംഗ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad