Type Here to Get Search Results !

Bottom Ad

ഓപ്പറേഷന്‍ പി-ഹണ്ട്; കാസര്‍കോട് വ്യാപക റെയ്ഡ്, മൂന്നു കേസുകളില്‍ ഒരാള്‍ അറസ്റ്റില്‍


കാസര്‍കോട്: കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍ക്കും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ കേരള പോലീസ് നടത്തുന്ന ശക്തമായ കോമ്പിങ് 'ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വ്യാപക പരിശോധനകള്‍ നടത്തി. ജില്ലയിലെ എട്ട് പോലീസ് സ്റ്റേഷന്‍ പരിധികളിലായി 15 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡുകള്‍ സംഘടിപ്പിച്ചത്.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയത്. ലഭിച്ച വിവരങ്ങളിലെല്ലാം തന്നെ കൃത്യമായി 15 റെയ്ഡുകളും പൂര്‍ത്തിയാക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. നിയമവിരുദ്ധ ദൃശ്യങ്ങള്‍ ശേഖരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതെന്ന് കരുതുന്ന 8 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിവിധയിടങ്ങളില്‍ നിന്നായി പോലീസ് സംഘം പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച മഞ്ചേശ്വരത്ത് 3 റെയ്ഡുകള്‍ നടത്തിയെങ്കിലും ഇവിടെ നിന്നും ഉപകരണങ്ങളൊന്നും പിടിച്ചെടുക്കാനായിട്ടില്ല. പരിശോധനകളില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകള്‍ നടന്നത് കുമ്പളയിലും കാസര്‍കോടുമാണ്. കുമ്പളയില്‍ നിന്ന് രണ്ടും കാസര്‍കോട് നിന്ന് രണ്ടും വീതം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. കുമ്പളയില്‍ രണ്ടും കാസര്‍കോട്് ഒന്നും ജില്ലയില്‍ ആകെ 3 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ സ്റ്റേഷന്‍ പരിധികളില്‍ നിന്ന് ഓരോ ഉപകരണങ്ങള്‍ വീതം പിടിച്ചെടുത്തു. രാജപുരത്ത് ഒരു റെയ്ഡ് നടത്തിയെങ്കിലും ഉപകരണങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad