ലഹരിക്കായി കാന്‍സര്‍ ബാധിതര്‍ക്ക് നല്‍കുന്ന വേദനസംഹാരി ഗുളികകള്‍; മൂന്നു യുവാക്കള്‍ പിടിയില്‍
10:56:00
0
ഇടുക്കി: നെടുങ്കട്ടത്ത് ലഹരിക്കായി യുവാക്കൾ ക്യാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും ഉപോയോഗിക്കുന്നതായി കണ്ടെത്തൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിൽ 22 വയസുകരായ മൂന്നുപേർ പിടിയിലായി. കീമോതെറാപ്പിക്ക് ശേഷം നൽകാറുള്ള 22,000 രൂപ വിലയുള്ള മരുന്നുകളാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. നെടുങ്കണ്ടം പുതകിൽ ഫ്രാൻസിസ്, ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ എന്നിവരാണ് പിടിയിലായത്.
Tags

Post a Comment
0 Comments