കൊച്ചി: നടൻ സലിംകുമാറിന് വിട പറഞ്ഞ് സാംസ്കാരിക കേരളം. മൃതദേഹം ഇന്ന് വൈകിട്ട് 3.30ന് ശേഷം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. രാവിലെ എട്ടുമണിയോടെ എറണാകുളം അമൃത ആശുപത്രിയിൽ നിന്നും പറവൂർ ടൗൺഹാളിൽ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് ഒരുമണിവരെ പൊതുദർശനത്തിന് വയ്ക്കും. ഇന്നലെ രാത്രി 10.43 നായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തിന് ഏറെക്കാലമായി ചികിത്സ തേടുന്നുണ്ടായിരുന്നു. വെന്റിലേറ്ററില്‍ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മരണവാർത്തയറിഞ്ഞ് ഇന്നലെ രാത്രി തന്നെ നടന്മാരായ ദിലീപ്, രമേശ് പിഷാരടി, നാദിർഷ, സൗബിൻ ഷാഹിർ, നടി ശ്വോത മേനോൻ, തെസ്നി ഖാൻ, ഹൈബി ഈഡൻ എംപി എന്നിവർ എത്തിയിരുന്നു
Post a Comment
0 Comments