Type Here to Get Search Results !

Bottom Ad

കുണിയയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ഗുരുതരം


കാസര്‍കോട്: ദേശീയപാതയിലെ കുണിയ ടൗണിന് സമീപം നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് ഗുരുതരപരിക്ക്. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) അഡ്മിനിസ്‌ട്രേറ്റര്‍ സുഹൈല്‍ ഹുദവിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി പത്തര മണിയോടെയാണ് അപകടം.

പെരിയ ഭാഗത്തുനിന്ന് കാസര്‍േേകാട് ഭാഗത്തേക്ക് പോവുകയായിരുന്ന സുഹൈല്‍ ഹുദവി ഓടിച്ച സ്‌കൂട്ടര്‍ ദേശീയപാതയുടെ ആറുവരി പാതയില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെ നിര്‍ത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ സുഹൈല്‍ ഹുദവിയെ നാട്ടുകാരും വഴിയാത്രക്കാരും ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നിങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ വിദഗ്ധ ചികിത്സ തുടരുകയാണ്. 

യാതൊരു മുന്നറിയിപ്പുമില്ലാതെ ദേശീയ പാതയില്‍ ലോറി അലക്ഷ്യമായി പാര്‍ക്കുചെയ്തിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആറുവരി ദേശീയപാതയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നത് യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദേശീയപാതയില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad