നീലേശ്വരം: കാറില്‍ കടത്തിയ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ നീലേശ്വരം എസ്‌ഐകെ അജിത അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചേലോറ കാപ്പാട്ട് സജിനാസില്‍ കെപി അയൂബിന്റെ മകന്‍ കെ.പി ഷാനീസിനെ (35)യാണ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.8 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9.40 ഓടെ നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വച്ചാണ് എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വന്ന കറുത്ത കാര്‍ പൊലിസിനെ കണ്ടപ്പോള്‍ പിറകോട്ട് എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പെലിസ് ജീപ്പ് കുറുകെയിട്ട് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ സിഗരറ്റ് പാക്കറ്റില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. കേസ് ആവശ്യത്തിനായി കര്‍ണ്ണാടകയിലെ പുത്തൂര്‍ കോടതിയില്‍ പോയപ്പോള്‍ അവിടെ കണ്ട പരിചയമുള്ള ആളാണ് മയക്കുമരുന്ന് തന്നതെന്ന് പിടിയിലായ ഷാനീസ് പറഞ്ഞു.മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ എസ്‌ഐക്ക് പുറമേ എഎസ്‌ഐ രമേശന്‍, സീനിയര്‍ പൊലീസ് ഓഫീസര്‍ സന്തോഷ്, ദിലീഷ് പള്ളിക്കൈക സുജിത്ത് കൂക്കോട്ട്, സുരേന്ദ്രന്‍ ,ഡ്രൈവര്‍ അഭിലാഷ് എന്നിവരുമുണ്ടായിരുന്നു.

Post a Comment
0 Comments