Type Here to Get Search Results !

Bottom Ad

ചെര്‍ക്കള- കല്ലടുക്ക റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം


കാസര്‍കോട്: കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ കീഴില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന ചെര്‍ക്കള- കല്ലടുക്ക റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെര്‍ക്കള ഭാഗത്ത് റോഡ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് ഈവഴിയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചത്. കാസര്‍കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ചെര്‍ക്കള പുതിയ ബസ് സ്റ്റാന്റ്് വഴി ജാല്‍സൂര്‍ റോഡിലേക്കും ബദിയടുക്ക റോഡിലേക്കും പോകേണ്ടതാണ്. ബദിയടുക്ക, മുള്ളേരിയ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്റ് വഴി ചെര്‍ക്കള ടൗണിലേക്കുള്ള പാത ഉപയോഗിക്കണം. വികസന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ ക്ഷമിക്കണമെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ അസി. എഞ്ചിനീയര്‍ ദിലീപ് പി. നായര്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad