Type Here to Get Search Results !

Bottom Ad

18 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി ആധാര്‍ അനുവദിക്കില്ല; നിയന്ത്രണവുമായി അസം സര്‍ക്കാര്‍


ദിസ്പൂർ: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ. അനധികൃത കുടിയേറ്റം തടയാനാണെന്നാണ് വിശദീകരണം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്. ബംഗ്ലാദേശ്, പാകിസ്താൻ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറ്റക്കാർ എത്തുന്ന റിപ്പോർട്ടുകൾ മുൻനിർത്തിയാണ് മന്ത്രിസഭാ യോഗത്തിലെ നിർണായ തീരുമാനം. സംസ്ഥാനത്തിന്‍റെ സുരക്ഷയ്ക്ക് വലിയ രീതിയിൽ ആശങ്ക ജനിപ്പിക്കുകയും വികസനപദ്ധതികൾക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണ് ആധാറിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങൾ പ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് ഇനിമുതൽ ആധാർ അനുവദിക്കില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad