Type Here to Get Search Results !

Bottom Ad

ആലംപാടി ജുമാ മസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു


കാസര്‍കോട്: ആലംപാടി ജുമാ മസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണമെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെ പ്രാര്‍ത്ഥനക്കെത്തിയവരാണ് മോഷണ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. മോഷ്ടാവെന്ന് സംശയിക്കുന്ന ആളിന്റെ ദൃശ്യം പള്ളിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 മണിയോടെ മോഷ്ടാവ് മസ്ജിദിന്റെ ഗേറ്റ് തുറന്നുഅകത്തു കടക്കുന്നതും 12 മണിക്ക് തിരിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. വിദ്യാനഗര്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad