Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി അവതരിപ്പിച്ചത് കാസര്‍കോടിന് നേട്ടം സമ്മാനിച്ച ബജറ്റ്: കല്ലട്ര മാഹിന്‍ എംഎല്‍എ


കാസര്‍കോട്: മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച 2026-27 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് കാസര്‍കോട് ജില്ലക്ക് നേട്ടമാണ് സമ്മാനിച്ചതെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കൂടിയായ കല്ലട മാഹിന്‍ എംഎല്‍എ. ജില്ലയുടെ ആരോഗ്യ മേഖലക്ക് വലിയ നാഴികക്കല്ലാവുന്ന കാസര്‍കോട് മെഡിക്കല്‍ കോളജും, എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരും മുഖ്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ ഇടം പിടിച്ചത് ഏറെ ആശാ വാഹവും പ്രതീക്ഷക്ക് വക നല്‍കുന്നതുമാണ്. കാസര്‍കോട്ടെ സാധാരണ ക്കാരായ ജനങ്ങള്‍ പ്രതീക്ഷ യര്‍പ്പിച്ച കര്യങ്ങളായിരുന്നു ഇവ രണ്ടുമെന്നും ഈ രണ്ടുമേഖലയും കഴിഞ്ഞ പത്തു വര്‍ഷമായി സര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്ത മേഖലയായിരുന്നുവെന്നും കല്ലട്ര മാഹിന്‍ പറഞ്ഞു. ഏറെ പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരുന്ന ബഡ്ജറ്റായിരുന്നു ഇത്. കാസര്‍കോടിന്റെ ആരോഗ്യ രംഗത്തെയും വികസന മേഖലയിലെയും പോരായ്മകള്‍ പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍പന്തി യില്‍ ഉണ്ടാകും എന്നതുറപ്പാണ്. ഇതിനായി ശക്തമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad