തൃശൂര്‍: തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയിൽ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്തു വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ 8 ഓളം വീടുകളിലാണ് വെള്ളം കയറിയത്.
കനത്ത മഴ; മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു
11:48:00
0
തൃശൂര്‍: തൃശൂർ കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം - പടിഞ്ഞാറെ വെമ്പല്ലൂർ റോഡിൽ പോഴങ്കാവിലാണ് അപകടം നടന്നത്. റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാക മരം മഴയിൽ കടപുഴകി വീഴുകയായിരുന്നു.മരത്തിനിടയിൽ പെട്ട മണിക്ഠൻ തൽക്ഷണം മരിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്തു വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ 8 ഓളം വീടുകളിലാണ് വെള്ളം കയറിയത്.
Tags

Post a Comment
0 Comments