Type Here to Get Search Results !

Bottom Ad

പള്ളിക്കരയില്‍ കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി



ബേക്കൽ: പള്ളിക്കര കല്ലിങ്കാലിൽ കടലിൽ കാണാതായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കടലിൽപ്പെട്ട് കാണാതായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അങ്കിത് (20), അപ്പു ടി. എബ്രഹാം (20) എന്നിവരുടെ മൃതദേഹങ്ങളാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ചിത്താരി പുഴയിൽ നിന്ന് അപ്പു ടി. എബ്രഹാമിൻ്റെ മൃതദേഹം കണ്ടെത്തി.

ഇതിനുപിന്നാലെ 1:15-ഓടെ രണ്ടാമത്തെ യുവാവായ അങ്കിതിൻ്റെ മൃതദേഹം മുട്ടുംന്തല അഴിമുഖത്തിന് സമീപത്തുനിന്നും മത്സ്യത്തൊഴിലാളികളാണ് ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകരും ബേക്കൽ പൊലീസും സ്ഥലത്തെത്തി മൃതദേഹങ്ങൾ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad