ന്യൂഡല്‍ഹി: ഇറാന്‍-യുഎസ് യുദ്ധം അവസാനിച്ചതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കേരളം ഉള്‍പ്പടെയുള്ള പല വിപണികളിലും സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നു. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 225 രൂപ ഉയര്‍ന്നു. 13,890 രൂപയായാണ് വില ഉയര്‍ന്നത്. പവന്റെ വിലയില്‍ 1800 രൂപയുടെ വര്‍ധനവുണ്ടായി. പവന്റെ വില 1,11,120 രൂപയായാണ കൂടിയത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. ഇറാനും യുഎസും തമ്മില്‍ കരാറിലെത്തിയതോടെയാണ് രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നത്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 2.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,334.48 ഡോളറായി ഉയര്‍ന്നു.ജൂണ്‍ ഒമ്പതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 2.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. 4355.30 ഡോളറായാണ് വില വര്‍ധിച്ചത്.

Post a Comment
0 Comments