കാസര്‍കോട്: കേരളത്തില്‍ ആര് എന്നതിന് ഇന്ന് ഉത്തരമാകും. ഒരുമാസക്കാലത്തെ കാത്തിരിപ്പിനു ശേഷം വിജയം ആര്‍ക്കെന്നറിയാന്‍ കണ്ണും കാതും കര്‍പ്പിക്കുകയാണ് വോട്ടര്‍മാരും മുന്നണികളും നേതാക്കളും.
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. എല്ലാ നിയോജക മണ്ഡലങ്ങളിലും രാവിലെ ഏഴു മണിക്ക് ഇലക്ട്രോണിക് വോട്ടിംഗ് സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കും. ജില്ലയില്‍ സുതാര്യവും സമാധാനപരവുമായി വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ പെരുമാറുകയും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

Post a Comment
0 Comments