Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിനു തീവച്ച കേസ്: പ്രതി അറസ്റ്റില്‍


വിദ്യാനഗര്‍: ചെര്‍ക്കളയില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകന്റെ വീടിനും ബൈക്കിനും തീവച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള വി.കെ പാറയിലെ അഹ്്മദ് അഫ്രീദി (26)യെയാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെര്‍ക്കളയിലെ ലീഗ് പ്രവര്‍ത്തകന്‍ അളക്കയിലെ ബി.എ സൈഫുദ്ദീന്റെ ബൈക്കിനും വീടിനും തിവച്ച കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 21ന് പുലര്‍ച്ചെയാണ് അക്രമമുണ്ടായത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് അക്രമമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമമെന്നടക്കമുള്ള സംശയം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad