Type Here to Get Search Results !

Bottom Ad

കാലിക്കടവില്‍ ട്രക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ മരിച്ചു


കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാലിക്കടവില്‍ ട്രക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ മരിച്ചു. ഏച്ചികൊവ്വലിലെ പി.വി കൃഷ്ണന്‍(74) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെ കണ്ണൂര്‍- കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ ഏച്ചിക്കൊവ്വല്‍ ആണൂര്‍ അമ്പലത്തിന് സമീപത്താണ് അപകടം. കൃഷ്ണന്‍ കാലിക്കടവിലേക്ക് പോവുകയായിരുന്നു. പിലിക്കോട് പഞ്ചായത്തില്‍ നിന്നാണ് കൃഷ്ണന്‍ വിരമിച്ചത്. ഭാര്യ: പി.വി പ്രസന്ന (പിലിക്കോട് പഞ്ചായത്ത് മുന്‍ അംഗം). മക്കള്‍: പി.വി പ്രിയ (മാനേജര്‍ കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക്), പി.വി പ്രകാശന്‍, പി.വി പ്രിയേഷ് (ആയുര്‍വേദ തെറാപ്പിസ്റ്റ്). മരുമക്കള്‍: പുഷ്പരാജന്‍, അപര്‍ണ. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad