കാസർകോട്: മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കൃത്യമായ അഭിപ്രായം പറഞ്ഞതാണെന്ന് ഉദുമയിലെ നിയുക്ത എംഎൽഎ കെ. നീലകണ്ഠൻ. മുകുൾ വാസ്നിക്കിനും അജയമാക്കനും ഇത് സംബന്ധിച്ച് പരാതി മെയിൽ ചെയ്തതായും നീലകണ്ഠൻ. രേഖയിൽ ബ്ലാങ്ക് വന്നത് എങ്ങനെ എന്ന് അറിയില്ല. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ രേഖയുടെ ചിത്രം ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. എന്നാൽ ഇതിൽ കെ. നീലകണ്ഠൻ്റെ പേരിന് നേരെ ആരുടെയും പേര് രേഖപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പരാതിയുമായി അദ്ദേഹം രംഗത്തെത്തിയത്.

Post a Comment
0 Comments