Type Here to Get Search Results !

Bottom Ad

പ്രതിപക്ഷ നേതൃസ്ഥാനം, ചർച്ച വന്നാൽ പിബിയിൽ നിലപാട് വ്യക്തമാക്കാൻ പിണറായി


സിപിഎം പൊളിറ്റ് ബ്യൂറോ യോ​ഗം ഇന്നും തുടരും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇന്നലെ യോ​ഗത്തിൽ ചർച്ച തുടങ്ങിയിരുന്നു, ഇന്നും അത് തുടരുമെന്നാണ് നേതാക്കൾ അറിയിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ചർച്ച വരുമോ എന്നാണ് ആകാംക്ഷ. ഇക്കാര്യം ഇന്ന് പിബിയിൽ ചർച്ചയ്ക്ക് വന്നാൽ പിണറായി വിജയൻ തന്‍റെ അഭിപ്രായം അറിയിക്കും. ഇതിൽ കേന്ദ്ര നേതൃത്ത്വത്തിന് മറിച്ച് അഭിപ്രായമുണ്ടോ എന്നതാണ് നിർണായകമാവുക. അതേസമയം പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐ ശക്തമാക്കുന്നതും സിപിഎമ്മിന് വെല്ലുവിളിയാണ്.

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന ജനറൽ സെക്രട്ടറി എംഎ ബേബി സൂചന നൽകിയിരുന്നു. വിഷയം പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ ഉപസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad