Type Here to Get Search Results !

Bottom Ad

യു.ഡി.എഫിന്റെ വിജയം; യൂത്ത് ലീഗ് വിക്ടറി പരേഡ് സംഘടിപ്പിക്കും


മൊഗ്രാല്‍ പുത്തൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മിന്നും വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മുസ്്‌ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി വിക്ടറി പരേഡ് സംഘടിപ്പിക്കും. 17ന് ഉച്ചക്ക് രണ്ടു മണിക്ക് എരിയാലില്‍ നിന്നാരംഭിക്കും. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന വിക്ടറി പരേഡ് ചൗക്കിയില്‍ സമാപിക്കും. കൂടിയാലോചന യോഗം മുസ്്‌ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ഷെഫീഖ് പീബീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ജെ ശിഹാബ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ശദീദ് കടവത്ത്, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, അബ്ബാസ് മൊഗര്‍, ജംഷീര്‍ കടവത്ത്, സവാദ് കടവത്ത്, ആപ്പു ആസാദ് നഗര്‍, ഫൈസല്‍ ആസാദ് നഗര്‍, ആഷിക് മൊഗര്‍, ഹമ്രാസ് എരിയാല്‍, മുക്താര്‍ മജല്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad