കാസര്‍കോട്: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീടുകളില്‍ നടന്ന ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പാലക്കുന്ന് ടൗണില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ബുധനാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രി വിഡി സതീശന്റെ ഫോട്ടോ ഉൾപ്പെടുത്തി സ്ഥാപിച്ച രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഉദുമ, കോതോറമ്പത്തെ കെവി ശ്രീധരന്‍ നല്‍കിയ പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍, പിവി രാജേന്ദ്രന്‍ തുടങ്ങി 33 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. സിപിഎം നേതാക്കളും കണ്ടാലറിയാവുന്ന 30വോളം പ്രവര്‍ത്തകരും രാഷ്ട്രീയ വിരോധം വച്ച് ന്യായവിരോധമായി സംഘം ചേര്‍ന്ന് ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
ഇഡി റെയ്ഡ്: പാലക്കുന്നില്‍ സിപിഎം അഴിഞ്ഞാട്ടം; ലഹളക്ക് ശ്രമിച്ചതിന് 33 പേര്‍ക്കെതിരെ കേസെടുത്തു
14:46:00
0
കാസര്‍കോട്: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീടുകളില്‍ നടന്ന ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പാലക്കുന്ന് ടൗണില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ബുധനാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രി വിഡി സതീശന്റെ ഫോട്ടോ ഉൾപ്പെടുത്തി സ്ഥാപിച്ച രണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഉദുമ, കോതോറമ്പത്തെ കെവി ശ്രീധരന്‍ നല്‍കിയ പരാതിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാല്‍, പിവി രാജേന്ദ്രന്‍ തുടങ്ങി 33 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. സിപിഎം നേതാക്കളും കണ്ടാലറിയാവുന്ന 30വോളം പ്രവര്‍ത്തകരും രാഷ്ട്രീയ വിരോധം വച്ച് ന്യായവിരോധമായി സംഘം ചേര്‍ന്ന് ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.
Tags

Post a Comment
0 Comments