മലപ്പുറം: മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ച് മുസ്ലിം ലീഗ്. നാളെ രാവിലെ പത്ത് പണിക്ക് പാണക്കാട്ടാണ് യോഗം. നേതൃയോഗത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചയുമായി നിലവില്‍ നിലനില്‍ക്കുന്ന സാഹചര്യം ലീഗ് ചര്‍ച്ച ചെയ്തേക്കും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെയാണ് ലീഗിന്റെ നേതൃയോഗമെന്നത് ശ്രദ്ധേയമാണ്. 102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇതിനൊപ്പം മുഖ്യമന്ത്രിയെ തീരുമാനിക്കുമ്പോള്‍ ലീഗിന്റെ അഭിപ്രായം തേടാത്തതിലും പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്.
മുഖ്യമന്ത്രി പ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് മുസ്ലിം ലീഗ്
15:52:00
0

Tags
Post a Comment
0 Comments