Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സോഷ്യല്‍ സര്‍വീസ് സ്‌കീം അംഗത്വം പുതുക്കല്‍ തുടങ്ങി


മേല്‍പറമ്പ്: മുസ്്‌ലിം യൂത്ത് ലീഗ് സന്നദ്ധ സേവന വിഭാഗമായ വൈറ്റ് ഗാര്‍ഡ് സോഷ്യല്‍ സര്‍വീസ് സ്‌കീം അംഗത്വം മെയ് 30നുള്ളില്‍ പുതുക്കണമെന്ന് മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക പ്രവര്‍ത്തക സമിതി യോഗം കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യല്‍ സര്‍വീസ് സ്‌കീം അംഗങ്ങളായവര്‍ മാത്രമേ വൈറ്റ് ഗാര്‍ഡ് അംഗങ്ങളായി പരിഗണിക്കുകയുള്ളൂര്‍, വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് പുറമേ നിയോജക മണ്ഡലം ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത് ഭാരവാഹികള്‍, ശാഖാ പ്രസിഡന്റ് സെക്രട്ടറിമാര്‍ നിര്‍ബന്ധമായും സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ അംഗങ്ങളാവണം.

അകാലത്തില്‍ വിടപറഞ്ഞു പോയ മുസ്്‌ലിം യൂത്ത് ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ്് ഫൈസലിന്റെ കുടുംബ സഹായത്തിനുളള ഫണ്ട് ശേഖരണം ഉടന്‍ പൂര്‍ത്തീകരിച്ച് കൈമാറാന്‍ തീരുമാനിച്ചു. ജൂണ്‍ അവസാന വാരം നിയോജക മണ്ഡലം പ്രനിതിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും നടത്തും. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. മുസ്്‌ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി പിഎച്ച് ഹാരിസ് തൊട്ടി, മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, മണ്ഡലം ഭാരവാഹികളായ മൊയ്തു തൈര, ശംസീര്‍ മൂലടുക്കം, ദാവൂദ് പള്ളിപ്പുഴ, സുലുവാന്‍ ചെമ്മനാട്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹൈദറലി പടുപ്പ്, സമീര്‍ ചാല്‍ക്കര, ആഷിഖ് കീഴൂര്‍, സമീര്‍ അല്ലാമ, സിറാജ് മഠം, തന്‍സീര്‍ കണിയമ്പാടി സംബന്ധിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad