Type Here to Get Search Results !

Bottom Ad

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി, 10 ദിവസത്തിനകം മൂന്നാം വര്‍ധന


രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വര്‍ധിപ്പിച്ചത്. 10 ദിവസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഇതോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് 112.62 രൂപയാവും പെട്രോള്‍ വില. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 98.64 രൂപയില്‍ നിന്ന് 99.51 രൂപയായും ഡീസല്‍ വില 91.58ല്‍ നിന്ന് 92.49 രൂപയായും വര്‍ധിക്കും. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി ഫലം പുറത്തുവന്നതിന് പിന്നാലെ ഈ &ിയുെ;മാസം 15ന് ഇന്ധന വില ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടിയിരുന്നു. മെയ് 19 ന് 90പൈസയും വര്‍ധിപ്പിച്ചു. 

ഇതോടെ പത്ത് ദിവസത്തിനിടെ ഇന്ധന വിലയില്‍ അഞ്ചുരൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് മൗനാനുവാദം നല്‍കിയിരിക്കുന്നത്.&ിയുെ;<യൃ>രാജ്യത്ത് പെട്രോള്‍, ഡീസല്‍ ക്ഷാമം ഉണ്ടെന്ന അഭ്യൂഹം ഇന്ത്യന്‍ &ിയുെ;പെട്രോളിയം പ്രകൃതി വാതക മന്ത്രാലം ഇന്നലെ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയില്‍ ആവശ്യത്തിന് പെട്രോള്‍, ഡീസല്‍ ശേഖരമുണ്ടെന്നും വിതരണം സാധാരണപോലെ തുടരുന്നുണ്ടെന്നും മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും ഇന്ധന ലഭ്യത ഉറപ്പാക്കാന്‍ പൊതുജനം സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad