Type Here to Get Search Results !

Bottom Ad

57കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി; 4 പേര്‍ക്കെതിരെ കേസ്


കാസര്‍കോട്: 57കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി നഗ്ന ചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ കേസ്. കൂഡ്ലു, ബെള്ളിമുഗര്‍ സ്വദേശിയുടെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് കേസ്. മാര്‍ച്ച് 31ന് രാത്രി 10:30 മണിക്കാണ് സംഭവം. എരിയാലില്‍ നില്‍ക്കുകയായിരുന്ന 57കാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കാസര്‍കോട് വെങ്കിട്ട രമണ ക്ഷേത്രത്തിന് സമീപത്തെത്തിച്ച് ഇരുട്ടുമുറിയില്‍ തടങ്കലില്‍ വച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ നഗ്‌ന ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ഇല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad