Type Here to Get Search Results !

Bottom Ad

ഗ്യാസ് കണക്ഷനും ബുക്കിംഗും വേണ്ട; 'ചോട്ടു' എത്തും നിങ്ങളുടെ വീട്ടിലേക്ക്! എൽപിജി പ്രതിസന്ധിയിൽ ആശ്വാസവുമായി ഇന്ത്യൻ ഓയിൽ


ന്യൂഡൽഹി: ഇറാൻ ഉൾപ്പെട്ട സംഘർഷങ്ങളെത്തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിതരണം തടസ്സപ്പെട്ടതോടെ ഇന്ത്യയിൽ പാചകവാതക വിതരണത്തിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിക്കുന്നത്.

രാജ്യത്തെ പല നഗരങ്ങളിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട ക്യൂ ദൃശ്യമാണ്. ഈ പ്രതിസന്ധിയിലാണ് ഉപഭോക്താക്കൾക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സാധാരണ ഗ്യാസ് സിലിണ്ടറുകൾക്കായി കാത്തുനിൽക്കാതെ പെട്ടെന്ന് ലഭ്യമാകുന്ന 5 കിലോയുടെ 'ചോട്ടു' സിലിണ്ടറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

'ചോട്ടു' സിലിണ്ടർ സ്വന്തമാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. അടുത്തുള്ള ഇൻഡേൻ ഗ്യാസ് ഏജൻസിയിൽ നേരിട്ടെത്തി ഇത് വാങ്ങാം. സാധാരണ ഗ്യാസ് കണക്ഷൻ എടുക്കാൻ വേണ്ട അഡ്രസ് പ്രൂഫ് ഇതിന് ആവശ്യമില്ല. തിരിച്ചറിയൽ രേഖ മാത്രം നൽകിയാൽ സിലിണ്ടർ ലഭിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad