Type Here to Get Search Results !

Bottom Ad

പത്തു വര്‍ഷത്തെ ഇടതു ഭരണം നാടിന്റെ വികസനം നിശ്ചലമാക്കി: സാദിഖലി തങ്ങള്‍


കാസര്‍കോട്: പത്തു വര്‍ഷത്തെ ഇടതു സര്‍ക്കാറിന്റെ ഭരണം നാടിന്റെ വികസനത്തെ നിശ്ചലമാക്കിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ജനങ്ങളുടെ കണ്ണീരൊപ്പേണ്ട സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചും നികുതിഭാരം അടിച്ചേല്‍പ്പിച്ചും ജനങ്ങളെ പ്രയാസത്തിലാക്കി. ഇതിനുള്ള തിരിച്ചടി ജനങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് നല്‍കുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെങ്കള എം.എം കോമ്പൗണ്ടില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ജലീല്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.എ റസാഖ് സ്വാഗ തം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സംസ്ഥാന സെക്ര ട്ടറിയേറ്റ് മെമ്പര്‍മാരായ എന്‍.എ നെല്ലിക്കുന്ന്, ബഷീര്‍ വെള്ളിക്കോത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ പിഎം മുനീര്‍ ഹാജി, 

വൈസ് പ്രസിഡന്റുമാരായ കെഇഎ ബക്കര്‍, അഡ്വ. എന്‍എ ഖാലിദ്, സെക്രട്ടറിമാരായ എജിസി ബഷീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള,
സ്ഥാനാര്‍ഥി കല്ലട്ര മാഹിന്‍, മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി മാഹിന്‍ കേളോട്ട്, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷറഫ്, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പിബി ഷെഫീഖ്, ജസ്‌ന മനാഫ്, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് വസന്തന്‍ അജക്കോട്, വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, പി ജുവൈരിയ, ഷാഹിന ടീച്ചര്‍, മൂസാ ബി ചെര്‍ക്കള പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad