Type Here to Get Search Results !

Bottom Ad

ജോലിക്കിടെ പെയിന്റ്ിംഗ് തൊഴിലാളിക്ക് സൂര്യഘാതമേറ്റു


കാസര്‍കോട്: തൃക്കരിപ്പൂരില്‍ യുവാവിന് സൂര്യഘാതമേറ്റു. പെയിന്റ്ിംഗ് തൊഴിലാളിയും തൃക്കരിപ്പൂര്‍ പേക്കടം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷെയ്ഖ് മുഹമ്മദ് ജവാദ് (19) എന്ന യുവാവിന് സൂര്യഘാതമേറ്റത്. പൊതുസ്ഥലത്ത് തൊഴില്‍ ചെയ്യുന്നതിനിടെയാണ് ക്ഷീണം അനുഭവപ്പെട്ടത്. ഇടതു തോളിന് പിറകിലും കയ്യിലും പോറല്‍ ഏറ്റിട്ടുണ്ട്. തുടര്‍ന്ന് തങ്കയം താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തി. കേരളത്തില്‍ ചൂട് കൂടി വരുന്നത് കൊണ്ട് തന്നെ പകല്‍ 11 മണിക്കും ഉച്ചക്ക് മൂന്ന് മണിക്ക് ഇടയിലും തൊഴില്‍ ചെയ്യുന്നത് ഒഴിവാക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ടൗണ്‍ വാര്‍ഡ് മെമ്പര്‍ ഫായിസ് ബീരിച്ചേരി, ജെ എച്ച് ഐ പ്രകാശ് എന്നിവര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

കഴിഞ്ഞ ദിവസം നഗരത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനു സൂര്യതാപമേറ്റിരുന്നു. നഗരത്തിലെ വീഡിയോഗ്രാഫര്‍ തുരുത്തിയിലെ ഉനൈസിനാണ് സൂര്യതാപമേറ്റത്. ആശുപത്രിയില്‍ അഡ്മിറ്റായ പിതാവിനു ഭക്ഷണവുമായി ബൈക്കില്‍ പോകവേ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സൂര്യതാപമേറ്റത്. കഴുത്തിന്റെ പിറകുവശത്ത് ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊലി പൊള്ളി നിലയില്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി ചികിത്സതേടി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad