കേരളത്തില്‍ കനത്ത ചൂട് തുടരുന്നതിനിടെ ജനങ്ങളെ വലച്ച് കെഎസ്ഇബിയുടെ അപ്രഖ്യാപിത പവര്‍ കട്ട്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രിയും അധികൃതരും ആവര്‍ത്തിക്കുമ്പോഴും, പീക്ക് സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെന്ന് സമ്മതിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥര്‍. പാലക്കാട് നെന്മാറ കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥരാണ് ഒരു ദിവസം രണ്ട് തവണ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ടെന്ന് വെളിപ്പെടുത്തിയത്. അര്‍ധരാത്രിയില്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ നെന്മാറ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തിനിടയാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇന്നലെ രാത്രി 12:30-ഓടെ വൈദ്യുതി മുടങ്ങിയതോടെയാണ് പ്രതിഷേധക്കാര്‍ ഓഫീസിലെത്തിയത്. ആദ്യം നിയന്ത്രണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥര്‍ പിന്നീട് പ്രതിഷേധം ശക്തമായതോടെ ലോഡ് ഷെഡിങ് ഉണ്ടെന്നും അത് നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശമുണ്ടെന്നും സമ്മതിക്കുകയായിരുന്നു.
ഒരു ദിവസം 2 തവണ വൈദ്യുതി നിയന്ത്രണം; ലോഡ് ഷെഡിങ് ഉണ്ടെന്ന് സമ്മതിച്ച് കെഎസ്ഇബി
12:03:00
0

Tags

Post a Comment
0 Comments