Type Here to Get Search Results !

Bottom Ad

പൊവ്വല്‍ മഖാം ഉറൂസ് 26 മുതല്‍ മെയ് മൂന്ന് വരെ നടക്കും


പൊവ്വല്‍: പൊവ്വല്‍ മഖാമിലെ മഹത്തുക്കളുടെ പേരില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ഉറൂസ് നേര്‍ച്ച ഏപ്രില്‍ 26 മുതല്‍ മെയ് മൂന്നു വരെ നടക്കും. 26ന് നാലു മണിക്ക് ജമാഅത്ത് പ്രസിഡന്റ്് എ.ബി ഷാഫി പതാക ഉയര്‍ത്തും. രാത്രി എട്ടു മണിക്ക് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഉറുസ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തു ബാവാഞ്ഞി അധ്യക്ഷത വഹിക്കും. ജനറല്‍ കണ്‍വീനര്‍ സഫ്വാന്‍ പൊവ്വല്‍ സ്വാഗതം പറയും. പൊവ്വല്‍ ജമാഅത്ത് ഖത്തീബ് ഷൗക്കത്തലി അന്‍വരി പ്രഭാഷണം നടത്തും. 27ന് ശാഫി ബാഖവി ചാലിയം പ്രഭാഷണം നടത്തും. 28ന് സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ കുന്നുംങ്കൈ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. ഹാഫിള് മാഹിന്‍ മന്നാനി പ്രാഭാഷണം നടത്തും.

29ന് വഹാബ് നഇമി കൊല്ലം പ്രഭാഷണം നടത്തും. 30ന് 7 മണിക്ക് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും. കടക്കല്‍ ശെഫീഖ് ബദ്രി പ്രഭാഷണം നടത്തും. മെയ് ഒന്നിന് സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രാര്‍ഥന നിര്‍വഹിക്കും. ഹാഫിള് ഷമീസ് ഖാന്‍ നഫാഇ ഇടുക്കി പ്രഭാഷണം നടത്തും. രണ്ടിന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്യും. എ.ബി ശാഫി അധ്യക്ഷത വഹിക്കും. ഹാഫിള് ഇ.പി അബൂബര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. മൂന്നിന് 4 മണിക്ക് അന്നദാനത്തോടെ സമാപിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad