Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് 5 വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍


കാസർകോട്: അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. പ്രതി ഷൗക്കത്ത് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൗക്കത്ത് അലി തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു. തന്നെ തല്ലുമ്പോൾ ഉമ്മ നോക്കിനിൽക്കുകയായിരുന്നുവെന്നും ഉറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് മർദിച്ചതെന്നും കുട്ടി മീഡിയവണിനോട് പറഞ്ഞു. കവിളിലും പുറത്തേക്കും ഉൾപ്പെടെ വടി ഉപയോ​ഗിച്ച് അടിച്ചുവെന്നും കുട്ടി പറഞ്ഞു. അയൽവാസികളാണ് മർദന ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് പിന്നാലെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയെ മുടിക്ക് കുത്തി പിടിച്ച് കൈ കൊണ്ട് അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. ജെ.ജെ ആക്ട് ഉൾപ്പടെ ചുമത്തിയാണ് അറസ്റ്റ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad