Type Here to Get Search Results !

Bottom Ad

ഐഫോണ്‍ 18 പ്രോ മാക്സ് മോഡലുകളുടെ ക്യാമറയില്‍ വന്‍ മാറ്റങ്ങള്‍; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...


ഐഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളുടെ ക്യാമറാ വിശദാംശങ്ങൾ പുറത്ത്. ക്യാമറ ഡിപ്പാർട്ട്‌മെന്റിലാണ് ഇത്തവണ ആപ്പിൾ കാര്യമായി കൈവെച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വർഷങ്ങളായി സോണി സെൻസറുകളെ ആശ്രയിച്ചിരുന്ന ആപ്പിൾ, ഇത്തവണ സാംസങ്ങുമായി ചേർന്ന് വികസിപ്പിച്ച പുതിയ 48MP മെയിൻ ക്യാമറ സെൻസർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ലെയറുകളുള്ള സ്റ്റാക്ക്ഡ് ഡിസൈനാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താന് സഹായിക്കുന്നതാണിത്. 200MP സെൻസറിലേക്ക് ആപ്പിൾ മാറുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും, നിലവിൽ 48MP-യിൽ തന്നെ തുടരാനാണ് കമ്പനിയുടെ തീരുമാനം.

Post a Comment

0 Comments

Top Post Ad

Below Post Ad