കാസര്‍കോട്: ചെര്‍ക്കളയിലെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വീടിനു നേരെ നടത്തിയ തീവെപ്പ് അങ്ങേയറ്റം പ്രതിഷേധര്‍ഹമാണെന്ന് യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് ലക്ഷ്യമിട്ടാണ് ആസൂത്രിതമായി അളക്കയിലെ വീടു കത്തിക്കാനുള്ള ശ്രമം നടത്തിയത്. ഇരുട്ടിന്റെ മറവില്‍ സാമൂഹിക ദ്രോഹികള്‍ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി അവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായ അക്രമമാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ പൈച്ചു ചെര്‍ക്കള, സെക്രട്ടറി സാലിഹ് എംഡി പറഞ്ഞു.
ചെര്‍ക്കളയില്‍ വീടിനു നേരെ ആക്രമണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്
11:29:00
0
കാസര്‍കോട്: ചെര്‍ക്കളയിലെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വീടിനു നേരെ നടത്തിയ തീവെപ്പ് അങ്ങേയറ്റം പ്രതിഷേധര്‍ഹമാണെന്ന് യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിന് ലക്ഷ്യമിട്ടാണ് ആസൂത്രിതമായി അളക്കയിലെ വീടു കത്തിക്കാനുള്ള ശ്രമം നടത്തിയത്. ഇരുട്ടിന്റെ മറവില്‍ സാമൂഹിക ദ്രോഹികള്‍ നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി അവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായ അക്രമമാണെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ പൈച്ചു ചെര്‍ക്കള, സെക്രട്ടറി സാലിഹ് എംഡി പറഞ്ഞു.
Tags

Post a Comment
0 Comments