കാസര്‍കോട്: കുമ്പള കൃഷ്ണ നഗറിനു സമീപത്തു യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ആറു പ്രതികള്‍ കീഴടങ്ങി. കുണ്ടങ്കേരടുക്ക സ്വദേശികളായ മുഹമ്മദ് ഹാഷിം എന്ന ആഷിം, അബു ജാസിം എന്ന ജാസി, റമീസ് റോഷാല്‍ ഫിറോസ് എന്ന റമീസ്, മിന്‍ഹാജ് അബ്ദുല്ല ഇകെ എന്ന മിന്‍ഹാജ്, ഫസല്‍ റഹ്മാന്‍ എന്ന പജിലു മൊഹ്യുദ്ദീന്‍ നിഹാല്‍ എന്ന നിഹാല്‍ എന്നിവരാണ് കുമ്പള പൊലീസില്‍ കീഴടങ്ങിയത്. മാര്‍ച്ച് 30ന് രാത്രി 12ന് കുമ്പള ബദിയടുക്ക റോഡില്‍ കൃഷ്ണ നഗറിനു സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു അരികില്‍ വച്ച് കുമ്പള, മാട്ടം കുഴിയിലെ അഫ്സാന്‍ ഫഹദി (19)നെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് കീഴടങ്ങിയതെന്നു പൊലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ ബോവിക്കാനം, മുതലപ്പാറയിലെ അമീന്‍ സഫ്വാ (21)നെ കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയിരുന്നു. വിവരമറിഞ്ഞ് എസ്‌ഐ സനിതിന്റെ നേതൃത്വത്തില്‍ പൊലീസ് ചെന്നൈയില്‍ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചൊവ്വാഴ്ച വൈകുന്നേരം കുമ്പളയില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂട്ടുപ്രതികളായ ആറുപേര്‍ പൊലീസിനെ മുന്നില്‍ കീഴടങ്ങിയത്.
യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആറു പ്രതികള്‍ കീഴടങ്ങി
11:38:00
0

Tags

Post a Comment
0 Comments