Type Here to Get Search Results !

Bottom Ad

ടിപ്പര്‍ ലോറി ഡ്രൈവര്‍ കള്‍വര്‍ട്ടിനടിയില്‍ മരിച്ച നിലയില്‍ കണ്ടത്തെയ സംഭവം: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി


ചട്ടഞ്ചാല്‍: മണ്ഡലിപ്പാറ സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവര്‍ കബീര്‍ (40) കള്‍വര്‍ട്ടി നടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. മരണകാരണം സംബന്ധിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ബേക്കല്‍ ഡിവൈഎസ്പി എംപി ആസാദ് അറിയിച്ചു. യുവാവ് കലുങ്കിന് മുകളില്‍ നിന്ന് അബദ്ധത്തി ല്‍ താഴെ വീണതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ശരീരത്തില്‍ കണ്ടെത്തിയ കല്ലിച്ച പാടുകളും കലുങ്കിന് താഴെ കണ്ട രക്തക്കറകളും സംഭവത്തില്‍ കൊലപാതക സംശയം ഉയര്‍ത്തുന്നുണ്ട്. രാവിലെ 11 മണിയോടെയാണ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചട്ടഞ്ചാല്‍ മണ്ഡലിപ്പാറയില്‍ കബീറിന്റെ മൃതദേഹം കള്‍വര്‍ട്ടിനടിയില്‍ കണ്ടെത്തിയത്. തോട്ടത്തില്‍ തേങ്ങ പറിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം കണ്ടെത്തുമ്പോള്‍ കബീറിന്റെ ശരീരത്തില്‍ പാന്റോ അടി വസ്ത്രമോ ഉണ്ടായിരുന്നില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. മൃതദേഹം കണ്ടെത്തിയ സമയത്ത് ഫോണ്‍ ചെവിക്കരികില്‍ വച്ച നിലയിലായിരുന്നു. ഇതിന് സമീപത്തു നിന്നും വസ്ത്രങ്ങളും ചെരുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവസ്ഥലം പരിശോധിക്കാന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പൊലീസ് സര്‍ജനും സ്ഥലത്തെത്തി. പൊലീസ് നായ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും എങ്ങും പോകാതെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു തന്നെ ചുറ്റിത്തിരിയുകയായിരുന്നു. ഇതു കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയതാണ് കബീറെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇയാള്‍ ഓടിച്ചിരുന്ന ടിപ്പര്‍ ലോറി വീട്ടില്‍ തന്നെ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു. വൈകുന്നേരം നാലു മണിയോടെ കബീര്‍ ഭാര്യയെ വിളിച്ച് വീട്ടിലേക്ക് എന്തെങ്കിലും സാധനങ്ങള്‍ കൊണ്ടുവരണോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ രാത്രി 10 മണിയോടെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് രാവിലെയാണ് കബീറിന്റെ മരണവിവരം കുടുംബം അറിയുന്നത്. കബീര്‍ മുമ്പ് കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് സൂചിപ്പിച്ചു. ലഹരി മാഫിയകളുമായുള്ള ബന്ധമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരണകാരണം കൃത്യമായി വ്യക്തമാക്കാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകുമെന്ന് ബേക്കല്‍ ഡിവൈഎസ്പി അറിയിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad