കടുത്ത ചൂടില്‍ വലയുന്ന രാജ്യത്തിന് ആശ്വാസമേകി ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തുമെന്ന് പ്രവചനം. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയംറേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സിന്റെ പുതിയ കണക്കുകള്‍ പ്രകാരം, മേയ് അവസാനത്തോടെ തന്നെ ദക്ഷിണേന്ത്യയില്‍ മഴയെത്താന്‍ സാധ്യതയുണ്ട്. ഇത്തവണ കാലവര്‍ഷം എത്തുമ്പോള്‍ എല്‍ നിനോയുടെ സാന്നിധ്യം ഉണ്ടാകില്ല എന്നാണ് കരുതുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം ഇത്തവണ കാലവര്‍ഷത്തിന് കരുത്തേകാന്‍ സാധ്യതയുണ്ട്.
അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മേയ് 18നും 25നും ഇടയില്‍ കാലവര്‍ഷം എത്തിയേക്കാം. മേയ് 25 മുതല്‍ ജൂണ്‍ 1 വരെയുള്ള കാലയളവില്‍ കേരളത്തിലും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. അന്തരീക്ഷ സാഹചര്യങ്ങളില്‍ മാറ്റം വന്നില്ലെങ്കില്‍ മേയ് 25ഓടെ കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കാം എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
Post a Comment
0 Comments