Type Here to Get Search Results !

Bottom Ad

വനിതാ ലീഗിനു പാര്‍ട്ടിയില്‍ കടുത്ത അവഗണന, ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബീന റഷീദ്


തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ച് നൂര്‍ബീന റഷീദ്. വനിതാ ലീഗിനു പാര്‍ട്ടിയില്‍ കടുത്ത അവഗണനെയന്ന് ആരോപിച്ചാണ് നൂര്‍ബീന റഷീദിന്റെ രാജി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നേരത്തെ വനിതാ ലീഗ് ദേശീയ സെക്രട്ടറിയായ നൂര്‍ബീന റഷീദ് കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ വനിതാ ലീഗിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവെച്ചാണ് അവര്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടില്ലെന്നും പദവി രാജിവച്ചെങ്കിലും പാര്‍ട്ടി വിടില്ലെന്നും നൂര്‍ബീന റഷീദ് പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തെഹലിയക്കെതിരെയും അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയാണ് രാജി. പാണക്കാട് തങ്ങള്‍മാരുടെ കുടുംബത്തെ വരെ അധിക്ഷേപിക്കാന്‍ ഇടയാക്കിയ ഹരിത വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന ഫാത്തിമ തഹലിയക്ക് സീറ്റ് നല്‍കരുത് എന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഫാത്തിമ തഹലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനി ആണോ എന്ന് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ ചോദ്യം നേതൃത്വം ചിരിച്ചു തള്ളിയെന്ന് നൂര്‍ബിന പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad