കാസര്‍കോട്: അഞ്ചുവര്‍ഷം സംസ്ഥാനം ഭരിച്ചതാരാണെന്നും വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയുടെ പാര്‍ട്ടി ഏതാണെന്നും അറിയാത്ത ഭാവം നടിച്ച് ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ബോക്‌സൈറ്റ് ഖനനം ഗോപ്യമായി നടത്താന്‍ കുതന്ത്രം മെനഞ്ഞത് ഇപ്പോഴത്തെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ്. ജില്ലയില്‍ ചിലയിടങ്ങളില്‍ ബോക്‌സൈറ്റ് നിക്ഷേപമുണ്ടെന്നും ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനമറിയാതെ കേന്ദ്രം അപഹരിച്ച് കൊണ്ടുപോകുമെന്നും കലക്റ്ററേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി പറഞ്ഞതാണ്. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഖനന നീക്കം നടത്താന്‍ പാടില്ലെന്ന് താനടക്കമുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ജില്ലാ ജിയോളജി വകുപ്പിന്റെ മിനുട്ട്‌സ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പിന്നീട് ഇതുസംബന്ധിച്ച് നിയമസഭയില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം ഉന്നയിച്ചപ്പോഴും മന്ത്രി മൗനംപാലിച്ചു. വസ്തുതകളിതായിരിക്കെ ഭരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മനുഷ്യമതില്‍ എന്ന പേരില്‍ അഞ്ചു വര്‍ഷം മൂലയില്‍ വലിച്ചെറിഞ്ഞ കൊടി പൊടിതട്ടി എടുക്കുന്നത് എന്തിന്റെ സൂചനയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും എം.എല്‍.എ പറഞ്ഞു.
കാറഡുക്കയിലെ ബോക്‌സൈറ്റ് ഖനനം; സി.പി.എം നിലപാട് വൈകിയുദിച്ച വിവേകമെന്ന് എന്‍.എ നെല്ലിക്കുന്ന്
18:27:00
0

Tags

Post a Comment
0 Comments