Type Here to Get Search Results !

Bottom Ad

മുളിയാര്‍ മൂലടുക്കത്ത് ട്രാന്‍സ്‌ഫോര്‍മര്‍ അനുവദിക്കണം: മുസ്ലിം യൂത്ത് ലീഗ്


മുളിയാര്‍: മുലടുക്കം മേഖലയില്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ അനുവദിക്കണമെന്ന് മൂലടുക്കം ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മൂലടുക്കം ഭാഗത്ത് വീടുകള്‍ കൂടിവരുകയും ഉപയോഗം വര്‍ധിച്ചിരിക്കുകയുമാണ്. എല്‍ബിഎസ് കോളജ് റോഡിന്റെ ഭാഗത്തായി പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് നിലവിലുള്ള വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്് മുജീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിഷാറത്ത് സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് വാര്‍ഡ് സെക്രട്ടറി ഷംസീര്‍ മൂലടുക്കം, വാര്‍ഡ് മെമ്പര്‍ നസീര്‍ മൂലടുക്കം, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സാദിഖ്, യൂത്ത് ലീഗ് ഭാരവാഹികളായ റിസ്വാന്‍, മുസമ്പില്‍, ഇര്‍ഫാന്‍, സാക്കിര്‍, ട്രഷറര്‍ ഉമ്മര്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad