കാസര്‍കോട്: ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. ഐക്യജനാധിപത്യ മുന്നണിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. നീലകണ്ഠന്റെ കലാശക്കൊട്ട് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. മേല്‍പറമ്പില്‍ നടന്ന കൊട്ടികലാശത്തില്‍ സ്ഥാനാര്‍ഥിയോടൊപ്പം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍, ബാലകൃഷ്ണന്‍ പെരിയ, കല്ലട്ര അബ്ദുല്‍ ഖാദര്‍, വി.ആര്‍ വിദ്യാസാഗര്‍, സാജിദ് മൗവ്വല്‍, ടി.ഡി കബീര്‍, അബ്ദുല്‍ ഖാദര്‍ കളനാട്, ഹരീഷ് ബി നമ്പ്യാര്‍, ഗീതാ കൃഷ്ണന്‍, കെ.വി ഭക്തവല്‍സലന്‍, അബ്ദുള്ള കുഞ്ഞി കീഴൂര്‍, സി.എം മുസ്തഫ, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ടി.ആര്‍ ഹനീഫ, എന്‍. ബാലചന്ദ്രന്‍ എന്നീ നേതാ ക്കളും കലാശക്കൊട്ടിന് നേതൃത്വം നല്‍കി.
കാസര്‍കോട് നഗരത്തില്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കല്ലട്ര മാഹിന്റെ കൊട്ടിക്കലാശത്തില്‍ആയിരങ്ങള്‍ പങ്കെടുത്തു. പഴയ ബസ് സ്റ്റാന്റ്് പരിസരം മണിക്കൂറുകളോളം യുഡിഎഫ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളാല്‍ മുഖരിത മായി. ചെര്‍ക്കളയില്‍ റോഡ് ഷോ നടത്തിയാണ് സ്ഥാനാര്‍ഥി കൊട്ടി ക്കലാശത്തിനെത്തിയത്. സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. യു.ഡി.എഫ് ജില്ലാ സെക്രട്ടറി അഡ്വ. എ ഗോവിന്ദന്‍ നായര്‍, മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ടിഎം ഇഖ്ബാല്‍, ജനറല്‍ സെക്രട്ടറി മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.
ഉപ്പള: മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്റെ നേതൃത്വത്തില്‍ ഉപ്പളയില്‍ നടന്ന കലാശക്കൊട്ടില്‍ വന്‍ ജനപങ്കാളിത്തം. വൈകിട്ട് നാലോടെ നായബസാറില്‍ നിന്നും തുറന്ന വാഹനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരോടൊപ്പം ജാഥയായാണ് സ്ഥാനാര്‍ഥി എത്തിയത്. താളമേളങ്ങളും വര്‍ണ്ണപ്പകിട്ടുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉപ്പള നഗരത്തില്‍ മണിക്കൂറുകളോളം നൃത്തംവച്ചു. സ്ഥാനാര്‍ഥിയോടൊപ്പം കാര്‍വാര്‍ എം.എല്‍.എ സതീശ് കൃഷ്ണ സെയിലും തുറന്ന വാഹനത്തില്‍ ഉണ്ടായിരുന്നു. യു.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ അസീസ് മെരിക്കെ, ടി.എ മൂസ, അബ്ദുല്ല മാദേരി, എം.എ ഖാലിദ് കലാശക്കൊട്ടില്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

Post a Comment
0 Comments