Type Here to Get Search Results !

Bottom Ad

സീതാംഗോളിയില്‍ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


കുമ്പള: യുവാവിനെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബാപ്പാലിപ്പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്ത് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സീതാംഗോളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ട സമീപവാസികള്‍ കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോഴിവണ്ടി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സഫായത്ത്. വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad