Type Here to Get Search Results !

Bottom Ad

കമ്പി ഇറക്കുന്നതിനിടെ വാഹനം ദേഹത്ത് വീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം


കാസര്‍കോട്: എയ്‌സ് വാഹനത്തില്‍ നിന്ന് കമ്പി ഇറക്കുന്നതിനിടെ എയ്‌സ് വാഹനം ദേഹത്ത് വീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അണങ്കൂര്‍ കൊല്ലമ്പാടിയില്‍ താമസക്കാരനും ചെമ്മനാട് സ്വദേശിയുമായ അഷ്‌റഫ് (56) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ചെങ്കള സന്തോഷ് നഗറിലെ നിര്‍മ്മാണ സൈറ്റിലേക്ക് തന്റെ എയ്സ് വണ്ടിയില്‍ കമ്പി ലോഡുമായി എത്തിയതായിരുന്നു അഷ്‌റഫ്. കമ്പി ലോഡ് വാഹനത്തില്‍ നിന്ന് ചെരിഞ്ഞത് കണ്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങി ശരിയാകുന്നതിനിടെ വാഹനം ഉള്‍പ്പെടെ ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ് അഷ്‌റഫിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചെമ്മനാട് ബടക്കുംബാത്ത് പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: മറിയം. മക്കള്‍: മുബീന, ഹാഷിം, ആദില്‍, ഫാത്തിമ സുന്തസ്. സഹോദരങ്ങള്‍: അമീര്‍ ഹംസ കൊളംബക്കാല്‍ (എച്ച് കുഷ്യന്‍ സീറ്റ് ഷോപ്പ്, ബടക്കുംബാത്ത്), മൊയ്തീന്‍ കുഞ്ഞി നെച്ചിപ്പടുപ്പ് (ഓട്ടോ ഡ്രൈവര്‍), അബ്ദുല്ല ചെമ്മനാട്, സൈനബ പൊയിനാച്ചി, നൂര്‍ജഹാന്‍ കുമ്പള, പരേതരായ ഫാത്തിമത്ത് സുഹറ, ആമിനത്ത് സഫീന, നഫീസത്തുല്‍ മിസ്രിയ. മയ്യത്ത് ചെമ്മനാട് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad