കാസര്‍കോട്: ജില്ലയില്‍ 79.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിച്ച് വൈകിട്ട് ഒമ്പതു മണി വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. 80.64 ശതമാനം. കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍. 77.24 ശതമാനം. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ചേശ്വരം- 80.64 ശതമാനം, കാസര്‍കോട്- 79.61 ശതമാനം. ഉദുമ- 78.06 ശതമാനം, കാഞ്ഞങ്ങാട്- 77.24 ശതമാനം, തൃക്കരിപ്പൂര്‍- 79.65 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു മണി കഴിഞ്ഞും വോട്ടെടുപ്പ് നീണ്ടു. ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും രാവിലെ മുതല്‍ തന്നെ വലിയ നിരയുണ്ടായിരുന്നു. കടുത്ത വെയിലിലും വോട്ടര്‍മാര്‍ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിരുന്നു. 238 ക്രിട്ടിക്കല്‍ ബൂത്തുകളാണ് ജില്ലയിലാകെ ഉണ്ടായിരുന്നത്. മഞ്ചേശ്വരം 36, കാസര്‍കോട് 57, ഉദുമ 34, കാഞ്ഞങ്ങാട് 45, തൃക്കരിപ്പൂര്‍ 66. കേന്ദ്രസേനകളായ ബി.എസ്.എഫ്, സി ഐ.എസ്.എഫ്, തമിഴ്നാട് സ്പെഷ്യല്‍ പോലീസ്, മഹാരാഷ്ട്ര സ്പെഷ്യല്‍ പൊലീസ്, എസ്.എസ്.ബി എന്നീ ഫോഴ്സുകളുടെ കാവല്‍ മിക്ക ബൂത്തുകളിലും വോട്ടെടുപ്പ് സൗഹൃദപരമാക്കി. പൊതുവെ സമാധാനപരമായിരുന്നെങ്കിലും തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ ചില ബൂത്തുകളില്‍ അക്രമങ്ങള്‍ അരങ്ങേറി. തൃക്കരിപ്പൂരില്‍ ബൂത്ത് എജന്റിന് പരിക്കേല്‍ക്കുന്ന സംഭവമുണ്ടായി.

Post a Comment
0 Comments