Type Here to Get Search Results !

Bottom Ad

എകെഎം അഷ്‌റഫിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക അര്‍ജുന്റെ അമ്മയുടെ വക


ഉപ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫിന്റെ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക തല്‍കിയത് ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മാതാവ് ഷീല. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി എ.കെ.എം അഷ്‌റഫ് പാണക്കാട് എത്തിയിരുന്നു. തിരികെയുളള യാത്രക്കിടെയാണ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തി അര്‍ജുന്റെ മാതാവിനെ കണ്ടത്. ഇതിനിടെയാണ് ഷീല പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള തുക നല്‍കിയത്. കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ഒന്നര മാസത്തോളം അവിടെ തമ്പടിച്ച് നേതൃത്വം നല്‍കിയത് എ.കെ.എം അഷ്‌റഫായിരുന്നു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം വിവിധ മത ആരാധനാലയങ്ങളും പുരോഹിതരെയും കണ്ടിരുന്നു. കുമ്പോല്‍ സയ്യിദ് ഉമ്മര്‍ കുഞ്ഞിക്കോയ തങ്ങളെയും കണ്ട് അനുഗ്രഹം തേടിയിരുന്നു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad