കണ്ണൂർ: കണ്ണൂരില്‍ പാര്‍ട്ടിവിട്ട് സ്ഥാനാര്‍ഥികളായവര്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വിയര്‍ത്ത് സിപിഎം. എംവി ഗോവിന്ദന്‍ കറക്കുകമ്പനിയുടെ പിടിയിലാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദന്‍ പറഞ്ഞു. ടികെ ഗോവിന്ദന്‍റെ നിലപാടുകളെ ജനം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സിപിഎം വിട്ട് പുറത്തുവന്ന നേതാക്കളുടെ കൂട്ടായ്മ കേരളത്തിലുണ്ടാകുമെന്ന് ആര്‍എംപിഐ നേതാവ് കെകെ രമയും പറഞ്ഞു.
സ്ഥാനാര്‍ഥിത്വത്തിന്‍രെ പേരില്‍ സിപിഎം തന്‍റെ കുടുംബം തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കുവേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത്. പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് എംവി ഗോവിന്ദന്‍ ഭാര്യയെ തളിപ്പറമ്പില്‍ തന്‍റെ പിന്‍ഗാമിയായി സ്ഥാനാര്‍ഥിയാക്കിയത്. ജില്ലാ കമ്മിറ്റിയില്‍ പിണറായി പങ്കെടുത്തിരുന്നെങ്കില്‍ പികെ ശ്യാമള സ്ഥാനാര്‍ഥിയാകില്ലായിരുന്നു എന്നും ടികെ ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ തന്‍റെ കൂടി അറിവോടെയാണ് ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പിണറായി പ്രതികരിച്ചു. കണ്ണൂരും പാലക്കാടും ആലപ്പുഴയിലുമെല്ലാമുണ്ടായ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുമെന്ന രാഷ്ട്രീയ വീക്ഷണമാണ് വടകരയിലെ സ്ഥാനാര്‍ഥിയും ആര്‍എംപിഐ നേതാവുമായ കെകെ രമ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോള്‍ ഗ്യാലക്സിയില്‍ പങ്കുവച്ചത്.

Post a Comment
0 Comments